പശ്ചിമ ബംഗാളിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവ്. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി മൊത്തം പോളിംഗ് ശതമാനം 90 കടന്നപ്പോൾ, 85 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ 2 മുതൽ 20 ശതമാനം വരെയാണ് വോട്ടിംഗ് ഉയർന്നത്. ന്യൂനപക്ഷ വോട്ടുകൾ ആർക്ക് അനുകൂലമാകുമെന്ന ചർച്ചകൾ ഇതോടെ സജീവമായിരിക്കുകയാണ്.
ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ വൻ പോളിംഗ്; തൃണമൂലിന് മുൻതൂക്കമോ? ഈ കുതിപ്പ് നൽകുന്ന സൂചനയെന്താണ്?



