വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ വെ​ടി​യു​തി​ർ​ത്ത​ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ടോ​റ​ൻ​സ് സ്വ​ദേ​ശി കോ​ൾ തോ​മ​സ് അ​ല​ൻ(31).

ലി​ങ്ക്ഡ്ഇ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​ല​നെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ, ഇ​ൻ​ഡി ഗെ​യിം ഡെ​വ​ല​പ്പ​ർ, പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​ൻ എ​ന്നി​ങ്ങ​നെ​യാ​ണ്.

കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ അ​ല​ൻ, കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി-​ഡൊ​മിം​ഗ്വ​സ് ഹി​ൽ​സി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി

ഐ​ജെ​കെ ക​ൺ​ട്രോ​ൾ​സി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ, കാ​ൽ​ടെ​ക്കി​ൽ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ ജോ​ലി​ക​ൾ അ​ല​ൻ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ സി2 ​എ​ഡ്യൂ​ക്കേ​ഷ​നി​ൽ പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2014ൽ, ​നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ട​റി​യി​ൽ സ​മ്മ​ർ അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​ൽ അ​ല​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഒ​രു സ്വ​ത​ന്ത്ര ഗെ​യിം ഡെ​വ​ല​പ്പ​ര്‍ കൂ​ടി​യാ​ണ്. ‘Bohrdom’, ‘First Law’ എ​ന്നീ ഗെ​യി​മു​ക​ള്‍ കോ​ള്‍ തോ​മ​സ് അ​ല​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ആയുധം ഉ​പ​യോ​ഗി​ച്ചു, അപകടകരമായ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു എ​ന്നി​ങ്ങ​നെ ര​ണ്ട് കു​റ്റ​ങ്ങ​ൾ അ​ല​നെ​തി​രെ ചു​മ​ത്തു​മെ​ന്ന് കൊ​ളം​ബി​യ ഡി​സ്ട്രി​ക്റ്റ് യു​എ​സ് അ​റ്റോ​ർ​ണി ജീ​നൈ​ൻ പി​റോ പ​റ​ഞ്ഞു. അ​ല​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ്ര​തി​യു​ടെ കൈ​വ​ശം ഒ​രു ഷോ​ട്ട്ഗ​ൺ, ഒ​രു ഹാ​ൻ​ഡ്‌​ഗ​ൺ, നി​ര​വ​ധി ക​ത്തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി വാ​ഷിം​ഗ്ട​ൺ ഡി​സി പോ​ലീ​സ് മേ​ധാ​വി ജെ​ഫ​റി ക​രോ​ൾ പ​റ​ഞ്ഞു.