മ​ല​പ്പു​റം: രോ​ഗി​യാ​യ യാ​ത്ര​ക്കാ​ര​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​നും സ്റ്റോ​പ്പി​ലി​റ​ക്കാ​ത്ത​തി​നും കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ വി​ധി​ച്ച് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ൻ. 30,000 രൂ​പ​യാ​ണ് പി​ഴ തു​ക.

തോ​ട്ട​ശേ​രി​യ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സൈ​നു​ദ്ദീ​ൻ കോ​ർ​മ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​ണ് പി​ഴ അ​ട​യ്‌​ക്കേ​ണ്ട​ത്.

മു​ഹ​മ്മ​ദ് സൈ​നു​ദ്ദീ​ൻ തൃ​ശൂ​ർ ആ​മ്പ​ല്ലൂ​രി​ൽ​നി​ന്ന് മ​ല​പ്പു​റം കൊ​ള​പ്പു​റ​ത്തേ​ക്കാ​ണ് ബ​സി​ൽ​ക്ക​യ​റി​യ​ത്. ഇ​രി​ക്കാ​ൻ സീ​റ്റൊ​ഴി​വി​ല്ലെ​ന്ന് മ​ന​സി​ലാ​യി. രോ​ഗി​യാ​യ​തി​നാ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ ക​ണ്ട​ക്ട​ർ തൃ​ശൂ​രി​ൽ​നി​ന്ന് സീ​റ്റു കി​ട്ടു​മെ​ന്ന​റി​യി​ച്ചു.

തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ ഒ​ഴി​ഞ്ഞ സീ​റ്റു​ക​ളി​ലൊ​ന്നി​ൽ സൈ​നു​ദ്ദീ​ൻ ഇ​രു​ന്നു. ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ൾ ഒ​രു യാ​ത്ര​ക്കാ​ര​നെ​ത്തി സീ​റ്റ് ഒ​ഴി​യ​ണ​മെ​ന്നും അ​ത് താ​ൻ റി​സ​ർ​വ് ചെ​യ്ത​താ​ണെ​ന്നും അ​റി​യി​ച്ചു. ക​ണ്ട​ക്ട​റും സീ​റ്റൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നി​ട​യി​ൽ മ​റ്റു സീ​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ക​യും​ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് സൈ​നു​ദ്ദീ​ന് നി​ന്ന് യാ​ത്ര​ചെ​യ്യേ​ണ്ടി​വ​ന്നു. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​പോ​കാ​തെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടി​ച്ച​തി​നാ​ൽ ക​ക്കാ​ട് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങാ​നാ​യി​ല്ല. പ​ക​രം കൂ​രി​യാ​ട്ട് ഇ​റ​ങ്ങേ​ണ്ടി​വ​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 5,000 രൂ​പ കോ​ട​തി​ചെ​ല​വും 45 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​ന് ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഒ​ൻ​പ​ത് ശ​ത​മാ​നം പ​ലി​ശ​യ​ട​ക്കം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ക​മ്മി​ഷ​ൻ വി​ധി​ച്ച​ത്.