കൊ​ച്ചി: കാ​ല​ടി കാ​ഞ്ഞൂ​രി​ല്‍ പെ​ണ്‍​കു​ട്ടി പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. രാ​വി​ലെ ചെ​ടി ന​ന​ക്കു​മ്പോ​ള്‍ ചെ​ടി​ച്ച​ട്ടി​യി​ല്‍ നി​ന്നും പാ​മ്പ് പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡേ​വി​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഡേ​വി​സി​ന്‍റെ 11 വ​യ​സാ​യ മ​ക​ള്‍ വെ​ള്ളം ന​ന​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​ടി​ച്ച​ട്ടി​യി​ല്‍ പാ​മ്പി​നെ ക​ണ്ട​ത്.

വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള കാ​ര്‍​പോ​ര്‍​ച്ചി​ന് സൈ​ഡി​ലു​ള്ള ചെ​ടി​ച്ച​ട്ടി​യി​ല്‍ നി​ന്നാ​ണ് പാ​മ്പ് ഇ​ഴ​ഞ്ഞു പോ​യ​ത്. പാ​മ്പി​നെ ക​ണ്ട​യു​ട​ന്‍ പെ​ണ്‍​കു​ട്ടി മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​തി​നാ​ല്‍ ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​മ്പ് ഇ​ഴ​ഞ്ഞു പോ​യ​തി​നാ​ല്‍ ഏ​ത് പാ​മ്പാ​ണ് എ​ന്ന​ത് ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ലും വി​ദ്യാ​ര്‍​ഥി പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും പാ​മ്പ് ക​ടി​യേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ലാ​ണ് ഇ​ന്ദി​ര (65) എ​ന്ന വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്.