കൊല്ലം: വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുന്നിക്കോട് ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പിന്റെ (85) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കൃഷിടത്തിലേക്ക് പോയതാണ് ബേബി.
11.30 ന് സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. ഉടൻ തന്നെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ബേബിക്ക് സൂര്യാഘാതമേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.



