ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്പു​ത്‌​ലി-​ബെ​ഹ്റോ​ളി​ൽ ആ​ക്രി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. ജോ​ണി, ര​വീ​ന്ദു​ത്ത് യാ​ദ​വ്, ക​വി​ത (15), ക​വി​ത​യു​ടെ ബ​ന്ധു​വാ​യ ഒ​രു ഏ​ഴ് വ​യ​സു​കാ​രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ഹ​രി​യാ​ന​യി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​താ​യി​രു​ന്നു ര​വീ​ന്ദു​ത്ത്. അ​പ​ക​ട​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​പ്പി​ക​ൾ ത​രം​ത്തി​രി​ക്കു​ക​യും അ​ട​പ്പു​ക​ൾ മാ​റ്റു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ര​വീ​ന്ദു​ത്ത് ക​ത്തു​ന്ന ബീ​ഡി കൂ​ട്ടി​യി​ട്ടി​രു​ന്ന കു​പ്പി​യി​ലേ​യ്ക്ക് അ​ബ​ദ്ധ​ത്തി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. കു​പ്പി​ക​ളി​ലെ സ്പി​രി​റ്റി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. തീ ​ആ​ളി​പ​ട​ർ​ന്ന​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ട​യു​ടെ ഭി​ത്തി​യി​ൽ ത​ട്ടി അ​വി​ടെ കു​ടു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നും തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ ​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ട​യു​ട​മ​യാ​യ ക​ര​ൺ സിം​ഗ് നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ സ​ഹാ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.