ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു സിബിഎസ്ഇ അറിയിച്ചു.
രണ്ടാംഘട്ട പരീക്ഷയ്ക്ക് റെഗുലർ വിദ്യാർഥികളില്‍നിന്ന് മൊത്തം 6,68,854 അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ 5,25,655 ഉം മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. അവശേഷിച്ചവ സപ്ലിമെന്ററി പരീക്ഷകള്‍ക്കും.
ഈവർഷം മുതലാണ് പത്താംക്ലാസ് പരീക്ഷ രണ്ടുഘട്ടങ്ങളില്‍ നടത്തുന്നത്. ആദ്യത്തെ പരീക്ഷ വിദ്യാർഥികള്‍ നിർബന്ധമായും എഴുതണം. മാർക്ക് മെച്ചപ്പെടുത്തുന്നതിനും ഒന്നോ രണ്ടു വിഷയങ്ങളില്‍ പരാജയപ്പെടുന്നവർക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്കുമാണു രണ്ടാംഘട്ടത്തില്‍ അവസരം.
രണ്ടു പരീക്ഷയിലെയും ഉയർന്ന മാർക്ക് സർട്ടിഫിക്കറ്റില്‍ ചേർക്കും.രണ്ടാംഘട്ട പരീക്ഷ അടുത്തമാസം പതിനഞ്ച് മുതല്‍ 21 വരെയുള്ള തീയതികളില്‍ നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.



