മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ച ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. പ്ര​മോ​ദ്- ഷാ​നി​ല ദ​മ്പ​തി​ക​ളു​ടെ മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ കൈ​ക​ൾ​ക്കും നെ​ഞ്ചി​നും പു​റ​ത്തും പൊ​ള്ള​ലേ​റ്റു. നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

മ​ല​പ്പു​റ​ത്ത് ജോ​ലി​ക്കി​ടെ യു​വാ​വി​നും സൂ​ര്യാ​ത​പ​മേ​റ്റു. ക​രി​പ്പൂ​ർ കു​മ്മി​ണി​പ​റ​മ്പ് സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. വ​യ​റി​ൽ പൊ​ള്ള​ലേ​റ്റ അ​ഖി​ൽ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കാ​സ​ർ​ഗോ​ഡ് ക​ശു​വ​ണ്ടി തോ​ട്ട​ത്തി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കാ​റ​ഡു​ക്ക​യി​ൽ ക​ശു​വ​ണ്ടി പെ​റു​ക്കാ​ൻ പോ​യ എ.​ഡി ദേ​വ​സ്യ​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.