തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ പാ​മ്പുക​ടി​യേ​റ്റ് എ​ട്ടുവ​യ​സുകാ​ര​ന്‍ ദി​ക്ഷ​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ താ​ലൂ​ക്ക് ആശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ കു​ട്ടി​യു​ടെ പി​താ​വ് ദി​ലീ​പ്.

കാ​ലി​ല്‍ മു​റി​വേ​റ്റ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​ലീ​പ് ആ​രോ​പി​ച്ചു.

കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കാ​ര്യ​വും ഛര്‍​ദി​യും ക​ഫ​വും ഉ​ണ്ടാ​യ കാ​ര്യം പ​റ​ഞ്ഞി​ട്ടും ഡോ​ക്ട​ര്‍ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് പാ​മ്പുക​ടി​യേ​റ്റെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.