നാ​​​​ദാ​​​​പു​​​​രം: വ​​​​ള​​​​യം ചെ​​​​റു​​​​മോ​​​​ത്ത് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി അ​​​​ധ്യാ​​​​പി​​​​ക​​​​യ്ക്ക് സൂ​​​​ര്യാ​​​​ത​​​​പ​​​​മേ​​​​റ്റു. വ​​​​ള​​​​യം മ​​​​ഞ്ചാ​​​​ന്ത​​​​റ​​​​യി​​​​ലെ പൊ​​​​യി​​​​ലു​​​​പ​​​​റ​​​​മ്പ​​​​ത്ത് എ​​​​ൻ.​​​​പി. അ​​​​നി​​​​ല (40) യ്ക്കാ​​​​ണ് പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. തൂ​​​​ണേ​​​​രി ബ്ലോ​​​​ക്കി​​​​ന് കീ​​​​ഴി​​​​ൽ 157-ാം ന​​​​മ്പ​​​​ർ അ​​​​ങ്ക​​​​ണ​​​​വാ​​​​ടി അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണ് ഇ​​​​വ​​​​ർ. വീ​​​​ട്ടി​​​​ൽ​​നി​​​​ന്ന് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​യി​​​​ൽ എ​​​​ത്തി​​​​യ ഉ​​​​ട​​​​ൻ ക​​​​ഠി​​​​ന​​​​മാ​​​​യ ക്ഷീ​​​​ണ​​​​വും ശ​​​​രീ​​​​ര​​​​മാ​​​​സ​​​​ക​​​​ലം നീ​​​​റ്റ​​​​ലും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യും വ​​​​ല​​​​ത് കൈ​​​​യി​​​​ലെ ച​​​​ർ​​​​മം പൊ​​​​ള്ള​​​​ലേ​​​​റ്റ് ക​​​​റു​​​​ത്ത പാ​​​​ട് രൂ​​​​പ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ക്ഷീ​​​​ണം ക​​​​ന​​​​ത്ത​​​​തോ​​​​ടെ അ​​​​ധ്യാ​​​​പി​​​​ക വ​​​​ള​​​​യം ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ
തേ​​​​ടി. ര​​​​ണ്ട് ദി​​​​വ​​​​സം മു​​​​മ്പ് തൂ​​​​ണേ​​​​രിഅ​​​​ങ്ക​​​​ണ​​​​വാ​​​​ടി ഹെ​​​​ൽ​​​​പ്പ​​​​ർ​​​​ക്ക് ക​​​​ഴു​​​​ത്തി​​​​ന്
പി​​​​ൻ​​​​വ​​​​ശ​​​​ത്തും കൈ​​​​യി​​​​ലും സാ​​​​ര​​​​മാ​​​​യി സൂ​​​​ര്യാ​​​​ത​​​​പ​​​​മേ​​​​റ്റി​​​​രു​​​​ന്നു.