ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ത്താം​​​ക്ലാ​​​സ് ര​​​ണ്ടാം​​​ഘ​​​ട്ട ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ മേ​​​യ് 15ന് ​​​ആ​​​രം​​​ഭി​​​ച്ച് 21 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 1.30വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ഭാ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും മി​​​ക​​​ച്ച സ്കോ​​​ർ നേ​​​ടാ​​​ൻ ര​​​ണ്ടാ​​​മ​​​തൊ​​​രു അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മാ​​​യി ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ലാ​​​ണ് സി​​​ബി​​​എ​​​സ്ഇ ര​​​ണ്ട് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷാ​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്.

ഒ​​​ന്നാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​രും എ​​​ന്നാ​​​ൽ മാ​​​ർ​​​ക്കി​​​ൽ സം​​​തൃ​​​പ്ത​​​ര​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ് ര​​​ണ്ടാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ. ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ക​​​ളും എ​​​ഴു​​​തി ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് ഏ​​​താ​​​ണോ അ​​​ത് അ​​​ന്തി​​​മ ഫ​​​ല​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ഒ​​​ന്നാം ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യി​​​ൽ മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ങ്കി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ഴു​​​തി​​​യി​​​രി​​​ക്ക​​​ണം. സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്, ഭാ​​​ഷാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ൾ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ഴു​​​താ​​​ൻ സാ​​​ധി​​​ക്കും.

പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ബോ​​​ർ​​​ഡി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.