കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​ര​ഗോ​മി​ക്ക​വേ ഉ​ച്ച​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 62 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ്. സം​സ്ഥാ​ന​ത്തെ 16 ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 152 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി 62.18 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ 54 സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 152 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ വി​ധി​യെ​ഴു​തു​ന്ന​ത്. ജം​ഗി​ൾ​മ​ഹ​ൽ, ഝാ​ർ​ഗ്രാം തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നു. ഏ​ക​ദേ​ശം 3.6 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ഉ​ള്ള​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

പ​ശ്ചി​മ മേ​ദി​നി​പൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് (65.77%), ഝാ​ർ​ഗ്രാം (65.31%), ബ​ങ്കു​റ (64%) എ​ന്നീ ജി​ല്ല​ക​ളും പോ​ളിം​ഗി​ൽ മു​ന്നി​ലാ​ണ്, മാ​ൾ​ഡ (58.45%), കൂ​ച്ച് ബെ​ഹാ​ർ (60.75%) എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ളിം​ഗ് താ​ര​ത​മ്യേ​ന കു​റ​വാ​ണ്. വോ​ട്ടെ​ടു​പ്പ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് സം​ഘ​ർ​ഷ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

മു​ർ​ഷി​ദാ​ബാ​ദി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ക​ല്ലേ​റും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. ന​ന്ദി​ഗ്രാ​മി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രെ തൃ​ണ​മൂ​ൽ ഗു​ണ്ട​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി തി​രി​ച്ച​ടി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഉ​ച്ച​വ​രെ വി​വി​ധ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 29-ന് ​ബാ​ക്കി​യു​ള്ള 142 മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.