തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ എ​ട്ടു​വ​യ​സു​കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധു​ക്ക​ൾ. പാ​മ്പു​ക​ടി​യേ​റ്റ ദി​ക്ഷ​ലി​നെ ആ​ദ്യം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് കൊ​ണ്ടു​പോ​യ​ത്.

എ​ന്നാ​ൽ അ​വി​ടെ ആ​ന്‍റി​വെ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചി​റ​യി​ൻ​കീ​ഴ് ആ​ശു​പ​ത്രി​യി​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ കു​ട്ടി​യെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ള്ളി. കു​ട്ടി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ​ന​ൽ​കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചി​റ​യി​ൻ​കീ​ഴ് മൂ​ല​യി​ൽ വീ​ട്ടി​ൽ ദി​ലീ​പ്-​അ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദി​ക്ഷ​ലി​ന് പാ​മ്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍ കു​ട്ടി​യെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.