ആഴ്ചകൾ നീണ്ട ആവേശകരമായ പ്രചാരണത്തിനൊടുവിൽ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് ജനവിധി. പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിൽ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ ആകെയുള്ള 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് പോളിംഗ്. ബംഗാളിലെ ബാക്കി സീറ്റുകളിലേക്ക് ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടക്കും.
തമിഴ്നാട്ടിൽ 5.67 കോടി വോട്ടർമാരും ബംഗാളിലെ ഒന്നാം ഘട്ടത്തിൽ 3.6 കോടി വോട്ടർമാരുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസും (TMC) ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. തമിഴ്നാട്ടിലാകട്ടെ ഡിഎംകെയും എഐഎഡിഎംകെയും പുതിയ കക്ഷിയായ നടൻ വിജയ്യുടെ ടിവികെയും (TVK) തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.



