മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ല്യാ​ണി​ൽ അ​ഞ്ച് കോ​ടി രൂ​പ​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി 35 വ​യ​സു​കാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ല്യാ​ൺ താ​ലൂ​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് ര​ണ്ട് കി​ലോ​യി​ല​ധി​കം എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 5000 ഗു​ളി​ക​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

ഏ​പ്രി​ൽ 15 ന് ​മ​റ്റൊ​രു ല​ഹ​രി കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഈ ​യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച​ത്. ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ൽ യു​വ​തി​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.