ഇ​ടു​ക്കി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ പ്ര​തി​ക​രി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കെ.​സി.​വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ത​യു​ണ്ട്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വേ​ണ്ടി പി​ന്ന​ണി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത് കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ വേ​ണു​ഗോ​പാ​ൽ അ​യോ​ഗ്യ​നാ​ണെ​ന്ന് താ​ൻ പ​റ​യി​ല്ല. എ​ന്നാ​ൽ ആ​രാ​ണ് യോ​ഗ്യ​നെ​ന്നും പ​റ​യി​ല്ല.

വി.​ഡി.സ​തീ​ശ​ൻ കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ടെ​ലി​വി​ഷ​നി​ലാ​ണ്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​പ്ര​സ​ക്ത​നാ​ക്കാ​നും സാ​ധി​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ഇ​രു​ന്ന് പാ​ര​മ്പ​ര്യ​മു​ള്ള നേ​താ​വാ​ണ് ചെ​ന്നി​ത്ത​ല.

ജ​യി​ച്ചു വ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ലെ എ​ല്ലാ​വ​രും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​രാ​ണ്. ശ​ബ​രി​മ​ല​യി​ലെ ഇ​ഡി അ​ന്വേ​ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ അ​വ​സാ​നി​ക്കു​മെ​ന്ന് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.