നെടുമ്പാശേരി: കൊച്ചിക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ ഇന്നലെ 46 വിമാന സര്‍വീസുകള്‍ നടത്തി. 26 വിമാനങ്ങളാണു ഗൾഫ് മേഖലയിൽനിന്ന് കൊച്ചിയിലേക്കു വന്നത്.
20 വിമാനങ്ങൾ കൊച്ചിയില്‍നിന്നു ഗള്‍ഫിലേക്ക് പോയി. ജിദ്ദ-രണ്ട്, ദുബായ്-നാല്, ഷാര്‍ജ-രണ്ട്, ദോഹ-ഒന്ന്, അബുദാബി-ഒന്‍പത്, റിയാദ്-മൂന്ന്, ദമാം-മൂന്ന്, മസ്കറ്റ്-രണ്ട് എന്നിങ്ങനെ വിമാനങ്ങളാണു ഗള്‍ഫ് മേഖലയില്‍നിന്നും കൊച്ചിയിലേക്കു വന്നത്.
ജിദ്ദ-ഒന്ന്, ദുബായ്-മൂന്ന്, ഷാര്‍ജ-രണ്ട്, ദോഹ-ഒന്ന്, അബുദാബി-ആറ്, റിയാദ്-രണ്ട്, ദമാം-മൂന്ന്, മസ്കറ്റ്-രണ്ട് എന്നിങ്ങനെ വിമാനങ്ങളാണു കൊച്ചിയില്‍നിന്നു ഗള്‍ഫിലേക്കു പോയത്.



