ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സ് – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പ​ടെ പ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വ്. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ.​എ​ൻ. പ്ര​ശാ​ന്താ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ര​ണ്ടാം പ്ര​തി തെ​ക്കി​നി​യി​ൽ ടി.​വി.​ബി​നു (ഉ​ടു​മ്പ് ബി​നു) 25 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​മ്പ​തു പേ​ർ ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ 10 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. എം.​കെ.പ്ര​ദീ​പ് കു​മാ​ര്‍, പി.​പി.​സ​ത്യ​ന്‍, സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം പി.​വി.ബാ​ബു​രാ​ജ്, ഇ.​കെ.​വി​നോ​ദ് കു​മാ​ര്‍, വി​ജ​യ​ന്‍, കെ.​പി.​സു​രേ​ഷ്, ടോ​ബി, ശി​വ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കോ​ട​തി ശി​ക്ഷി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ പി.​വി.ബാ​ബു​രാ​ജ് അ​യോ​ഗ്യ​നാ​കും. 2011 ന​വം​ബ​ർ 27ന് ​ക​ണ്ണൂ​ർ ആ​ല​ക്കോ​ട് തി​മി​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. തി​മി​രി അ​വ​ര്‍ കോ​ള​ജി​ന് സ​മീ​പ​ത്തു​വെ​ച്ച് വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​ർ​എ​സ്എ​സ് ശാ​ഖ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.