ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ​ബി​ല്ല് ച​ർ​ച്ച​യി​ൽ കേ​ന്ദ്ര​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ഷ്ട്രീ​യ ല​ക്ഷ്യം നേ​ടാ​ൻ സ്ത്രീ​ക​ളെ മ​റ​യാ​ക്കു​ക​യാ​ണ്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ട​യാ​ണ്.

ഈ ​ബി​ല്ല് വ​നി​താ സം​വ​ര​ണ ബി​ൽ അ​ല്ലെ​ന്നും സ​ത്യ​ത്തി​നാ​യി പൊ​രു​താ​ൻ മ​ടി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യ്ക്കു മേ​ൽ മ​നു​വാ​ദം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യ ഭൂ​പ​ടം മാ​റ്റി വ​ര​യ്ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്.

ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ട​യാ​ണ്. പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പി​ന്നാ​ക്ക ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ക​വ​രു​ന്ന​തി​നെ ത​ട​യു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.