കോ​​​ട്ട​​​യം: യു​​​ഡി​​​എ​​​ഫി​​​നോ ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​‌​​​ക്കോ വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​മി​​​ല്ലെ​​​ന്നും ബി​​​ജെ​​​പി കൊ​​​ണ്ടു​​​വ​​​രു​​​ന്ന പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തോ​​​ടും സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ച്ചു സം​​​വ​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നോ​​​ടു​​​മാ​​​ണ് എ​​​തി​​​ര്‍പ്പെ​​​ന്നും ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റു​​​ക​​​ള്‍ ഇ​​​ര​​​ട്ടി​​​യാ​​​ക്കു​​​ക​​​യാ​​​ണ്.

പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ 543 സീ​​​റ്റ് ഉ​​​ള്ള​​​തു 816 ആ​​​ക്കും. ഇ​​​ത​​​ില്‍ 273 എ​​​ണ്ണം വ​​​നി​​​ത​​​ക​​​ള്‍ക്കു കൊ​​​ടു​​​ക്കും. സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ല്‍ എ​​​ന്തി​​​നാ​​​ണ്? നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റി​​​ല്‍ സം​​​വ​​​ര​​​ണം ന​​​ല്കി​​​യാ​​​ല്‍ മ​​​തി.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍, അ​​​താ​​​ത​​​യ​​​തു ബി​​​ജെ​​​പി സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ര​​​ട്ടി​​​യാ​​​കും. തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ കു​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. ഇ​​​തി​​​ലൂടെ വ​​​നി​​​താ സം​​​വ​​​ര​​​ണം കൊ​​​ടു​​​ക്കു​​​ക എ​​​ന്ന ന​​​ല്ല ഉ​​​ദ്ദേ​​​ശ​​​മ​​​ല്ല. മ​​​റി​​​ച്ച് ബി​​​ജെ​​​പി സ​​​ര്‍ക്കാ​​​രി​​​ന് രാ​​​ഷ്്ട്രീ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ന്‍വേ​​​ണ്ടി മാ​​​ത്ര​​​മാ​​​ണ് വ​​​നി​​​താ സം​​​വ​​​ര​​​ണം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.

2011ലെ ​​​സെ​​​ന്‍സ​​​സ് പ്ര​​​കാ​​​ര​​​മാ​​​ണ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​പ്പോ​​​ള്‍ വീ​​​ണ്ടും സെ​​​ന്‍സസ് വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യശേ​​​ഷം മാ​​​ത്ര​​​മേ ബി​​​ല്ല് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​വൂ.

സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫ് നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്നും ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു.