ബം​ഗ​ളൂ​രു: അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എം. ​സ്വാ​മി ദു​രെ (45) യാ​ണ് മ​രി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ ഇ​ടി​ച്ച് ബ​സി​നും കാ​റി​നു​മി​ട​യി​ൽ കു​ടു​ങ്ങി​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ബ​ന്ധു​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഭാ​ര്യ ജ​യ​ശ്രീ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ​താ​യി​കു​ന്നു ഇ​ദ്ദേ​ഹം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഹോ​ട്ട​ലി​ന് സ​മീ​പം പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്.

കാ​റു​ട​മ ത​ക്കോ​ൽ പാ​ർ​ക്കിം​ഗ് അ​റ്റ​ൻ​ഡ​ന്‍റി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്ന​യാ​ൾ വാ​ഹ​നം മാ​റ്റി പാ​ർ​ക്ക് ചെ​യ്യാ​നാ​ണെ​ന്ന വ്യാ​ജേ​ന അ​നു​വാ​ദ​മി​ല്ലാ​തെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ സ്വാ​മി​യെ ഇ​ടി​ച്ച് വ​ലി​ച്ചി​ഴ​ക്കു​ക​യും സ​മീ​പ​ത്തെ ബ​സി​നോ​ട് ചേ​ർ​ന്ന് ഇ​ദ്ദേ​ഹം കു​ടു​ങ്ങി പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു നി​ന്ന സ്വാ​മി​യു​ടെ ഭാ​ര്യ ജ​യ​ശ്രീ കു​ഴ​ഞ്ഞു​വീ​ണു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബാ​ല​സു​ബ്ര​ഹ്മ​ണ്യം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.

സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.