കോ​ട്ട​യം: വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് ഏ​റ്റു​മാ​നൂ​രി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ.​വാ​സ​വ​നെ​തി​രെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വാ​സ​വ​ൻ വ്യാ​പ​ക​മാ​യി പ​ണം ചെ​ല​വ​ഴി​ച്ചു.

ചെ​ല​വാ​ക്കി​യ പ​ണ​ത്തി​ന്‍റെ സ്രോ​ത​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ട്ട​കം സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ന്‍റേ​ത് അ​ധാ​ർ​മി​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മാ​ണ്. പ​ണം ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​ത് ഹീ​ന​മാ​യ രീ​തി​യാ​ണ്.

എ​ല്‍​ഡി​എ​ഫ് പ​ണം ഇ​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ആ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും നാ​ട്ട​കം സു​രേ​ഷ് പ​റ​ഞ്ഞു. തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ടാ​ണ് യു​ഡി​എ​ഫ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.