ഹാ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ര്‍ മ​രി​ച്ചു. ഹാ​പൂ​ര്‍ ജി​ല്ല​യി​ലെ ധൗ​ലാ​ന-​ഗു​ലാ​വ​തി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഹാ​പൂ​ര്‍ എ​സ്പി ഗ്യാ​ന​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ ഏ​ഴു​പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ട്ര​ക്ക് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം ചെ​യ്തു​വെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​സി​ല്‍ ആ​കെ 12 പേ​രു​ണ്ടാ​യി​രു​ന്നു. അ​വ​രി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഗ്യാ​ന​ഞ്ജ​യ് സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.