തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഡോ. ​എം.​കെ. റാം, ​ഡോ. കെ ​ടി സം​ഗീ​ത എ​ന്നി​വ​രെ വൈ​കാ​തെ അ​റ​സ്റ്റ് ചെ​യ്തേ​ക്കും. ഇ​രു​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് കു​ടും​ബം പ്ര​തി​ക​രി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ നീ​തി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് നി​തി​ൻ രാ​ജി​ന്‍റെ അ​ച്ഛ​ൻ രാ​ജ​ൻ പ​റ​ഞ്ഞു.

മ​ക​ൻ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ക​ന്റെ മ​ര​ണം കൊ​ല​പാ​ത​കം ആ​ണെ​ന്നും രാ​ജ​ൻ ആ​രോ​പി​ച്ചു. മ​ക​ന്റെ മ​ര​ണ​ത്തി​നു​ശേ​ഷം കോ​ളേ​ജ് അ​ധി​കൃ​ത​രോ വി​ദ്യാ​ർ​ഥി​ക​ളോ വീ​ട്ടി​ലെ​ത്താ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ധി​ൻ ലോ​ൺ ആ​പ്പി​ൽ നി​ന്ന് ക​ടം എ​ടു​ത്തി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പി​ക​യ്ക്ക് ഫോ​ൺ​വ​ന്നി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടു​കാ​ർ അ​റി​ഞ്ഞു​ള്ള പ​ണ​മി​ട​പാ​ട് ആ​ണെ​ന്നും അ​തി​ന്റെ പേ​രി​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യെ​ങ്കി​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​തെ​ന്ന് നി​തി​ന്റെ സ​ഹോ​ദ​രി നി​കി​ത പ്ര​തി​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ നി​ല​യി​ലാ​ണ് നി​തി​നെ ക​ണ്ട​ത്. ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. നി​തി​ന്റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡെ​ന്റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോ​ളേ​ജ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.