തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ (23) സം​സ്കാ​രം ജ​ന്മ​നാ​ടാ​യ തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ലി​ൽ ന​ട​ന്നു. പ​ഠി​ച്ചു മി​ടു​ക്ക​നാ​യി ഡോ​ക്ട​റാ​യി മ​ട​ങ്ങി​വ​രു​മെ​ന്ന് ക​രു​തി​യ മ​ക​ൻ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി എ​ത്തി​യ​പ്പോ​ൾ ഉ​റ്റ​വ​ർ​ക്കും നാ​ടി​നും അ​ത് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. വീ​ടു​വ​യ്ക്ക​ണ​മെ​ന്ന് നി​തി​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന പു​ര​യി​ട​ത്തി​ൽ ത​ന്നെ അ​വ​ന് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി.

നി​തി​ൻ നേ​രി​ട്ട​ത് ക​ടു​ത്ത ജാ​തീ​യ അ​ധി​ക്ഷേ​പ​മാ​ണെ​ന്ന് കു​ടും​ബം ആ​വ​ർ​ത്തി​ച്ചു ആ​രോ​പി​ക്കു​ന്നു.
അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം നി​തി​നെ ‘പു​ഴു​ത്ത പ​ട്ടി’ എ​ന്നും ‘സ്ലം ​ഡോ​ഗ്’ എ​ന്നും വി​ളി​ച്ച് പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യി സ​ഹോ​ദ​രി നി​കി​ത പ​റ​ഞ്ഞു. നി​റ​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ അ​ധ്യാ​പ​ക​ർ അ​വ​നെ ഒ​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്ലാ സ​ങ്ക​ട​ങ്ങ​ളും മൂ​ത്ത സ​ഹോ​ദ​രി​മാ​രോ​ട് പ​ങ്കു​വെ​ച്ചി​രു​ന്ന നി​തി​ൻ, അ​ച്ഛ​നും അ​മ്മ​യും ഇ​തൊ​ന്നും അ​റി​യ​രു​തെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു.

പ്ര​തി​സ​ന്ധി​ക​ളോ​ട് പോ​രാ​ടി നി​ന്ന നി​തി​ൻ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കു​ടും​ബം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ര​ണം ന​ട​ന്ന ശേ​ഷം കോ​ളേ​ജി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളോ​ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ന് താ​ഴെ വീ​ണ നി​ല​യി​ൽ നി​തി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രു കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യും സ്വ​പ്ന​ങ്ങ​ളു​മാ​ണ് ഉ​ഴ​മ​ല​യ്ക്ക​ലി​ലെ ആ ​മ​ണ്ണി​ൽ ഇ​ന്ന് എ​രി​ഞ്ഞ​ട​ങ്ങി​യ​ത്.