ഹൈ​ദ​രാ​ബാ​ദ്: കോ​ൺ​ക്രീ​റ്റ് മി​ക്സു​മാ​യി എ​ത്തി​യ ട്ര​ക്ക് ആ​ഢം​ബ​ര കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം. ആ​ന്ധ്രാ ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​ശ്രീ​നി​വാ​സ റാ​വു ആ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​വാ​ഡ ഹൈ​വേ​യി​ൽ കീ​സ​ര ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം 4.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് ശ്രീ​നി​വാ​സ റാ​വു സ​ഞ്ച​രി​ച്ച കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ശ്രീ​നി​വാ​സ റാ​വു അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന ബാ​ർ കൗ​ൺ​സി​ൽ ഇ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ട്ര​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ നി​ന്ന് ശ്രീ​നി​വാ​സ റാ​വു​വി​നെ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ശ്രീ​നി​വാ​സ റാ​വു മ​രി​ച്ചി​രു​ന്നു. വി​ജ​യ​വാ​ഡ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.