മലപ്പുറം: മലപ്പുറത്ത് വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന് സബാദിനെ ആണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചായിരുന്നു പോളിംഗ് സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. മലപ്പുറം സൈബര്‍ ക്രൈം പോലീസ് ആണ് ലസിന് സബാദിനെതിരെ കേസെടുത്തത്. നിലമ്പൂര്‍ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്കൂളിലെ 129-ാം നമ്പര്‍ ബുത്തിലായിരുന്നു നിയമലംഘനം.
ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് ഫോണും പിടിച്ചെടുത്തു.



