മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ ചി​ദം​ബ​രം സ്വ​ദേ​ശി ശ​ങ്ക​ര്‍ അ​ഞ്ചാ​ൻ (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ങ്ക​ര്‍ അ​ഞ്ചാ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

എ​സ്എ​സ് റോ​ഡി​ലെ കോ​യ​പ്പാ​പ്പ ജാ​റ​ത്തി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ശ​ങ്ക​ര്‍ അ​ഞ്ചാ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ബാ​ല​മു​രു​ക​ന്‍ വേ​ങ്ങ​ര​യി​ൽ ത​ന്നെ​യാ​ണ് താ​മ​സം. ബാ​ല​മു​രു​ക​ന്‍ ശ​ങ്ക​ര്‍ അ​ഞ്ചാ​നെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​ങ്ക​ര്‍ അ​ഞ്ചാ​നെ മു​റി​യി​ലെ ജ​ന​ല്‍​ക്ക​മ്പി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ല​ത്തി​രി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. 20 വ​ർ​ഷ​മാ​യി ‌ശ​ങ്ക​ര്‍ അ​ഞ്ചാ​ൻ വേ​ങ്ങ​ര​യി​ലു​ണ്ട്.

യ​ന്ത്ര​മു​പ​യോ​ഗി​ച്ച് പു​ല്ലു​വെ​ട്ടു​ന്ന തൊ​ഴി​ലാ​ളി​യാ​ണ്. ഫോ​റ​ന്‍​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.