തി​രു​വ​ന​ന്ത​പു​രം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്‍റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിധിൻരാജിന്‍റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെ, നിധിന്‍റേതെന്ന് കരുതുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.

‘ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്‍റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ.. നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു.

എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്. അജീഷ മാം പറഞ്ഞു, നിതിൻ കൂൾ എന്ന്, ഇന്നലെത്തോടെ അയാളുടെ വിലയെല്ലാം പോയിട്ടുണ്ട്. എന്നെ കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. കുറേ പേരെ പച്ചയ്ക്ക് അപമാനിച്ചിട്ടുണ്ട്.

സത്യത്തിൽ ഞാൻ പേരെടുക്കാൻ പോയതല്ല. ശരിക്കും നിങ്ങൾ തന്നെ കണ്ടില്ലേ, ഞാൻ അയാളുടെ ക്ലാസ് ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുയായിരുന്നു. എന്നെ വെറുതെ എണീപ്പിച്ച് നിർത്തിയിട്ട് അമ്മയേയും കളിയാക്കി അമ്മയുടെ സർജറിയെയും കളിയാക്കി. അതിനുശേഷം പറയുകയാണ്, എന്‍റെ മൂന്ന് മാർക്ക് കുറച്ചെന്ന്, പേരന്‍റ്സിന് പോയി സർപ്രൈസ് കൊടുക്കാനും പറഞ്ഞു. അതുപോലെ ഇൻസൾട്ട്, ഒരുപരിധി വരെ ഞാൻ ക്ഷമിച്ചു, അങ്ങയേറ്റം ക്ഷമിച്ചു’ – ഓഡിയോ സന്ദേശത്തിൽ പറയുന്നു.

നി​ധി​ൻ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെത്തിയിരുന്നു. നി​ധി​ൻ ജീവനൊടുക്കില്ലെ​ന്നും കാ​മ്പ​സി​ൽ നി​ന്ന് ക്രൂ​ര​മാ​യ പീ​ഡ​നം നേ​രി​ട്ടി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു​ണ്ട്. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ.

ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി​യും അ​ധ്യാ​പ​ക​രും നി​ധി​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. നി​ധി​നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. ജാ​തി പ​റ​ഞ്ഞും സാ​മ്പ​ത്തി​കം പ​റ​ഞ്ഞും അ​ധി​ക്ഷേ​പി​ച്ചു. എ​ച്ച്ഒ​ഡി​ക്ക് എ​തി​രെ നി​ധി​ൻ പ​രാ​തി ന​ൽ​കി​യ​തി​ൽ വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സീ​നി​യ​ർ വി​ദ്യാ​ർ​ഥിക​ൾ നി​ധി​നെ റാ​ഗ് ചെ​യ്തി​രു​ന്ന​താ​യും കു​ടും​ബം പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​ധി​ൻ മെ​റി​റ്റ് സീ​റ്റി​ൽ ആ​ണ് ഈ ​വ​ർ​ഷം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്ക​ട​വ് സ്വ​ദേ​ശി വൈ.​എ​ൽ. രാ​ജ​ൻ-​സി.​ആ​ർ. ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ നി​ല​യി​ലാ​ണ് നി​ധി​നെ ക​ണ്ടെ​ത്തി​യ​ത്. നി​ധി​ൻ​രാ​ജ് ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.