പൂക്കോട് വെറ്റിനെറി കോളേജിൽ റാംഗിങ്ങിനിടെ മരിച്ച സിദ്ധാർഥിന്റെ അമ്മ, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിതിൻറെ വീട്ടിലെത്തി.
തന്റെ മകനെ നഷ്ടപ്പെട്ട സമാന സാഹചര്യത്തിൽ മകനെ നഷ്ടമായ അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോൾ സിദ്ധാർഥിന്റെ അമ്മ എത്തിയപ്പോൾ കണ്ടു നിന്നവരും വിങ്ങിപ്പൊട്ടി. മറ്റാരെക്കാളും നിധിന്റ അമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദന മനസ്സിലാക്കാൻ കഴിയുന്ന സിദ്ധാർഥിന്റെ അമ്മ.
മകൻ മരിച്ച ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ എത്തണമെന്ന് തോന്നി. ഞങ്ങൾ എന്ത് പ്രാർഥിച്ചോ അത് നടന്നിട്ടില്ലെന്നാണ് സിദ്ധാർത്ഥിന്റെ അമ്മ പ്രതികരിച്ചത്.



