താ​മ​ര​ശേ​രി: കാ​മു​ക​ന്‍റെ കൂ​ടെ പോ​വാ​ൻ പെ​ൺ​കു​ട്ടി​യെ താ​മ​ര​ശേ​രി കോ​ട​തി അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ കോ​ട​തി പ​രി​സ​ര​ത്ത് ഇ​രു​കൂ​ട്ട​രും ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് കോ​ട​തി പ​രി​സ​ര​ത്ത് പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് മു​ക്കം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​ത്. പി​ന്നാ​ലെ കു​ടും​ബം മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ ആ​ൺ​സു​ഹൃ​ത്തി​നെ​യും യു​വ​തി​യേ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ (20) സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ടാ​ൻ കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ അ​ടി​പി​ടി​യാ​യ​ത്. മ​ക​ളെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ച​ത് യു​വാ​വ് എ​തി​ർ​ത്ത​താ​ണ് അ​ടി​പി​ടി​യി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ യു​വ​തി യു​വാ​വി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.