ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​ച്ച ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടാ​ക്ര​മി​ച്ച് വ​ണ്ടി ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

സു​ധീ​ഷ്, അ​ജ​യ് കൃ​ഷ്ണ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ വെ​സ്റ്റ് മേ​ഖ​ല പ്ര​സി​ഡ​ന്‍റാ​ണ് സു​ധീ​ഷ്. അ​ർ​ധ​രാ​ത്രി 12.30ഓ​ടെ എ​ത്തി​യ സം​ഘം വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തു.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പു​രു​ഷോ​ത്ത​മ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​നെ നേ​ര​ത്തെ പാ​ർ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.