ന്യൂ​​ഡ​​ൽ​​ഹി: മ​​ന്ത്ര​​വാ​​ദം പോ​​ലു​​ള്ള​​വ മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​രം ആ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ടാ​​ലും കോ​​ട​​തി​​ക്ക് ഇ​​ട​​പെ​​ടേ​​ണ്ടി വ​​രു​​മെ​​ന്നു സു​​പ്രീം​​കോ​​ട​​തി. ചി​​ല ആ​​ചാ​​ര​​ങ്ങ​​ൾ അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ളാ​​ണോ​​യെ​​ന്നു നി​​ർ​​ണ​​യി​​ക്കാ​​ൻ കോ​​ട​​തി​​ക​​ൾ​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​ന്നു ​ശ​​ബ​​രി​​മ​​ല​​യി​​ലെ യു​​വ​​തീ പ്ര​​വേ​​ശ​​ന വി​​ഷ​​യം പ​​രി​​ഗ​​ണി​​ക്ക​​വേ സു​​പ്രീം കോ​​ട​​തി​ ചീ​​ഫ് ജ​​സ്റ്റി​​സ് സൂ​​ര്യ​​കാ​​ന്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഒ​​ന്പ​​തം​​ഗ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.

മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ൽ അ​​ന്ധ​​വി​​ശ്വാ​​സം എ​​ന്താ​​ണെ​​ന്നു തീ​​രു​​മാ​​നി​​ക്കാ​​ൻ മ​​തേ​​ത​​ര കോ​​ട​​തി​​ക്കു ക​​ഴി​​യി​​ല്ല എ​​ന്നു കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു വേ​​ണ്ടി ഹാ​​ജ​​രാ​​യ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത വാ​​ദി​​ച്ച​​പ്പോ​​ഴാ​​ണു ജ​​ഡ്ജി​​മാ​​ർ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. മ​​ത​​ത്തി​​ല​​ല്ല, നി​​യ​​മകാ​​ര്യ​​ങ്ങ​​ളി​​ലാ​​ണു ജ​​ഡ്ജി​​മാ​​ർ വി​​ദ​​ഗ്ധ​ർ എ​​ന്നും മേ​​ത്ത പ​​റ​​ഞ്ഞു.

മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​ങ്ങ​​ളു​​ടെ പ​​രി​​ഷ്ക​​ര​​ണം അ​​നു​​വ​​ദി​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​നു​​ച്ഛേ​​ദം 25(2) (ബി) ​​പ്ര​​കാ​​രം അ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ നി​​യ​​മ​​സ​​ഭ​​യ്ക്കു വി​​ട​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വൈ​​വി​​ധ്യ​​മാ​​ർ​​ന്ന രാ​​ജ്യ​​ത്തെ ഒ​​രു പ്ര​​ദേ​​ശ​​ത്ത് അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​യി കാ​​ണു​​ന്ന​​തു മ​​റ്റൊ​​രു പ്ര​​ദേ​​ശ​​ത്തു നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​മാ​​കാ​​മെ​​ന്ന് മേ​​ത്ത വാ​​ദി​​ച്ചു, കോ​​ട​​തി​​ക​​ൾ ആ ​​മേ​​ഖ​​ല​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നെ​​തി​​രെ അ​​ദ്ദേ​​ഹം മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി.

എ​​ന്നാ​​ൽ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ലി​​ന്‍റെ വാ​​ദം കോ​​ട​​തി ത​​ള്ളി. ഒ​​രു ആ​​ചാ​​രം അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​ണോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​ര​​പ​​രി​​ധി കോ​​ട​​തി​​ക​​ൾ​​ക്കു​​ണ്ട്. നി​​യ​​മ​​നി​​ർ​​മാ​​ണ വീ​​ക്ഷ​​ണ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​യി കോ​​ട​​തി​​യെ ചു​​രു​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു ബെ​​ഞ്ച് ചൂ​​ണ്ടി​ക്കാ​​ട്ടി.

മ​​ന്ത്ര​​വാ​​ദം പോ​​ലു​​ള്ള ആ​​ചാ​​രം മ​​ത​​പ​​ര​​മാ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ക​​യും നി​​യ​​മ​​നി​​ർ​​മാ​​ണ​​സ​​ഭ നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കു​​ക​​യും ചെ​​യ്താ​​ൽ, ആ​​രോ​​ഗ്യം, ധാ​​ർ​​മി​​ക​​ത, പൊ​​തു ക്ര​​മം എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭ​​ര​​ണ​​ഘ​​ട​​നാ വ്യ​​വ​​സ്ഥ​​ക​​ൾ പ്ര​​കാ​​രം കോ​​ട​​തി​​ക​​ൾ​​ക്ക് ഇ​​ട​​പെ​​ടാ​​ൻ ക​​ഴി​​യി​​ല്ലേ​​യെ​​ന്ന് ജ​​സ്റ്റീ​​സ് ജോ​​യ്മ​​ല്യ ബാ​​ഗ്ചി സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ലി​​നോ​​ടു ചോ​​ദി​​ച്ചു. ആ ​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ജു​​ഡീ​​ഷ്യ​​ൽ അ​​വ​​ലോ​​ക​​നം അ​​നു​​വ​​ദ​​നീ​​യ​​മാ​​ണെ​​ന്നു മേ​​ത്ത സ​​മ്മ​​തി​​ച്ചു.

എ​​ന്നാ​​ൽ ഒ​​രാ​​ചാ​​ര​​ത്തെ അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​യി മു​​ദ്ര​​കു​​ത്തു​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്ര​​മ​​മാ​​ക​​രു​​തെ​​ന്നു കേ​​ന്ദ്രം പ​​രാ​​മ​​ർ​​ശി​​ച്ചു. ത​​ത്ത്വ​​ചി​​ന്ത​​യു​​ടെ ക​​ണ്ണ​​ട​​യി​​ലൂ​​ടെ അ​​ത്യാ​​വ​​ശ്യ മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​ങ്ങ​​ൾ കോ​​ട​​തി​​ക​​ൾ വി​​ല​​യി​​രു​​ത്ത​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് ബി.​​വി. നാ​​ഗ​​ര​​ത്ന കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​തി​​നി​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25 (2) ബി ​​വ​​കു​​പ്പു പ്ര​​കാ​​രം നി​​യ​​മ​​നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ അ​​ധി​​കാ​​രം സാ​​മൂ​​ഹി​​ക പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ​​ക്കാ​​ണെ​​ന്നും മ​​ത​​പ​​രി​​ഷ്ക​​ണ​​ത്തി​​ന​​ല്ലെ​​ന്നും എ​​ൻ​​എ​​സ്എ​​സ് ക്ഷേ​​ത്ര സം​​ര​​ക്ഷ സ​​മി​​തി, അ​​യ്യ​​പ്പ സേ​​വാ സ​​മാ​​ജം അ​​ട​​ക്ക​​മു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ സു​​പ്രീം​ കോ​​ട​​തി​​യി​​ൽ വാ​​ദി​​ച്ചു.

സ്വ​​ന്തം മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ വി​​ശ്വാ​​സി സ​​മൂ​​ഹ​​ത്തി​​ന് അ​​വ​​കാ​​ശ​​മു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ ഇ​​തി​​നു​​ള്ള 26 ബി ​​വ​​കു​​പ്പി​​നെ 25 (2) ബി ​​വ​​കു​​പ്പു​​കൊ​​ണ്ടു മ​​റി​​ക​​ട​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഈ ​​സം​​ഘ​​ട​​ന​​ക​​ൾ​​ക്കു വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഡ്വ. സി.​​എ​​സ്. വൈ​​ദ്യ​​നാ​​ഥ​​ൻ വാ​​ദി​​ച്ചു.