ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടി​വ്. മാ​ർ​ച്ചി​ൽ ഏ​ക​ദേ​ശം 16 ശ​ത​മാ​ന​ത്തി​ന്‍റെ പ്ര​തി​മാ​സ ഇ​ടി​വും 13 ശ​ത​മാ​നം വാ​ർ​ഷി​ക കു​റ​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ 21 മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വാ​യ 2.38 മി​ല്യ​ൺ ട​ണ്ണി​ലാ​ണ് എ​ല്‍​പി​ജി ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം മൊ​ത്ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗം 2025നേ​ക്കാ​ൾ ആ​റു ശ​ത​മാ​നം വ​ർ​ധി​ച്ച് 33.21 മി​ല്യ​ൺ ട​ണ്ണി​ലെ​ത്തി. 2019 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ള്ള ഉ​യ​ർ​ച്ച​യാ​ണി​ത്. രാ​ജ്യ​ത്ത് ആ​വ​ശ്യ​മു​ള്ള എ​ൽ​പി​ജി​യു​ടെ 60 ശ​ത​മാ​ന​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് എ​ത്തു​ന്ന​ത്. എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട് മി​ല്യ​ൺ ട​ണ്ണി​ൽ​നി​ന്ന് മാ​ർ​ച്ചാ​യ​പ്പോ​ഴേ​ക്കും 1.1 മി​ല്യ​ണാ​യി കു​റ​ഞ്ഞു.

എ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡീ​സ​ൽ ഉ​പ​ഭോ​ഗം 8.73 ട​ണ്ണാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ പെ​ട്രോ​ൾ ഉ​പ​ഭോ​ഗം 3.78 ട​ൺ റി​ക്കാ​ർ​ഡ് ഉ​യ​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക – ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ശ​ങ്ക​യ്ക്ക് പി​ന്നാ​ലെ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന സം​ശ​യ​ത്തി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ തി​ര​ക്കേ​റി​യി​രു​ന്നു.