കോ​ട്ട​യം: പി.​സി. ജോ​ര്‍ജും മ​ക​നും ദീ​പി​കയെ ആ​ക്ഷേപി​ക്കാ​നെ​ന്ന പേ​രി​ല്‍ ക​ത്തോ​ലി​ക്കാ സ​ഭ​യെ​യും മെ​ത്രാ​ന്മാ​രെ​യും അ​ധി​ക്ഷേ​പി​ച്ച​ത​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ വോ​ട്ട​ര്‍മാ​രെ യും ആ​ക്ര​മി​ക്കാന്‍ മ​ടി​ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​സി. തോ​മ​സ്.

ദീ​പി​കയെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മെ​ത്രാ​ന്മാ​രെ വ​രെ​യും ആ​ക്ഷേ​പി​ച്ച പി.​സി. ജോ​ര്‍ജ് എ​ന്നെ​ങ്കി​ലും ഇ​നി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​മോ എ​ന്ന് ഭ​യ​പ്പെ​ടു​ന്നു​ണ്ടാ​വു​മെ​ന്നും പി.​സി. തോ​മ​സ് കൂ​ട്ടി​ച്ചേര്‍ത്തു.