മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്ക് ഇ​ന്ദ്ര​ലോ​ക് കോ​ള​നി​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്ത​മു​ണ്ട​യാ​ത്.

ഓ​ടും തി​ണി​യും കൊ​ണ്ടു നി​ർ​മി​ച്ച 30 ഓ​ളം വീ​ടു​ക​ൾ തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു. തീ​പി​ടു​ത്ത​ത്തി​നി​ടെ നി​ര​വ​ധി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 24 സി​ലി​ണ്ട​റു​ക​ൾ നീ​ക്കം ചെ​യ്തു.

മ​രി​ച്ച മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു എ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.