കൊച്ചി: എറണാകുളം ജില്ലയില്‍ ആറു സീറ്റുകള്‍ നേടാനാകുമെന്ന് സിപിഎം. കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശേരി, കോതമംഗലം എന്നീ അഞ്ച് സിറ്റിംഗ് സീറ്റുകളും ഒപ്പം തൃപ്പൂണിത്തുറ മണ്ഡലവും നേടാന്‍ കഴിയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തൽ.
ആലുവ, തൃക്കാക്കര ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നും അവിടെ വോട്ട് കൂടുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ എറണാകുളത്ത് അഞ്ചു സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചത്.
അതേസമയം എറണാകുളത്ത് ക്ലീന്‍ സ്വീപ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞിരുന്നു. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ അഞ്ചു ജില്ലകളിലും ക്ലീന്‍ സ്വീപ് ഉണ്ടാകുമെന്നാണ് വി.ഡി. സതീശന് വ്യക്തമാക്കിയത്.



