മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂരു ബാ​ബാ ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കു​ക​ളു​ണ്ട്.

അ​സ്ഥി​ക​ൾ മി​ക്ക​തും ഒ​ടി​ഞ്ഞു​നു​റു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി ധ​രി​ച്ചി​രു​ന്ന ജീ​ൻ​സും ടോ​പ്പും അ​തേ​പ​ടി​യു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യ്ക്കി​ടെ സം​ഭ​വി​ച്ച ചെ​റി​യ കീ​റ​ലു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ല​മു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ശ്രീ​ന​ന്ദ അ​വ​സാ​ന​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​വും മ​ല​യി​ടു​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വെള്ളിയാഴ്ച അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​വ​സാ​നം ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് ശ്രീ​ന​ന്ദ ന​ട​ന്നു​ക​യ​റി​യ​ത് മൃ​ത​ദേ​ഹം ക​ണ്ട സ്ഥ​ല​ത്തി​നു മു​ക​ളി​ലേ​ക്കാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​തി​ൽ​നി​ന്നു സൂ​ച​ന ല​ഭി​ച്ച​ത്.

ശ്രീ​ന​ന്ദ​യെ മ​റ്റാ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്ന​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ബ​ദ്ധ​ത്തി​ലോ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​നു വേ​ണ്ടി​യോ പെ​ൺ​കു​ട്ടി ഈ ​ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു​നീ​ങ്ങി കാ​ൽ​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ലെ സു​ര​ക്ഷാ​വേ​ലി​യു​ടെ പു​റ​ത്താ​ണ് ഈ ​സ്ഥ​ല​മു​ള്ള​ത്. നേ​ര​ത്തേ കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബ​ന്ധു​ക്ക​ൾ വി​ല​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്.

ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം മ​ല​യ​ടി​വാ​ര​ത്തു​നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. ചി​ക്ക​മ​ഗ​ളൂ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ക്കും.

പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി​രു​ന്നു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഏ​ക സ​ഹോ​ദ​ര​ൻ സ​ച്ചു പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​ണ്.