താ​മ​ര​ശേ​രി: ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച താ​മ​ര​ശേ​രി ചു​രം ചി​പ്പി​ലി​തോ​ട്‌​വ​ച്ച് ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങ​വെ കാ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി ഇ​റ​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​യു​ടെ കാ​ൽ മു​റി​ച്ചു​മാ​റ്റി.

വ​യ​നാ​ട്ടി​ൽ​നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് വ​യോ​ധി​ക​യു​ടെ കാ​ലി​ൽ ക​യ​റി​യ​ത് .

റി​സോ​ർ​ട്ടി​ലെ ജോ​ലി ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ ചി​പ്പി​ലി​തോ​ട് ബ​സ് ഇ​റ​ങ്ങി ന​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​തേ ബ​സ് കാ​ലി​ലൂ​ടെ ക​യ​റു​ക​യാ​യി​രു​ന്നു. ചി​പ്പി​ലി​തോ​ട് സ്വ​ദേ​ശി​നി ച​ക്കോ​ടി​പു​റ​യി​ൽ ജാ​നു (65)വി​ന്‍റെ കാ​ലാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.