ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്ന് ക​ട​ലൂ​ർ വ​രെ 175 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ർ​ഗം യാ​ത്ര ചെ​യ്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ തീ​രു​മാ​നം.

എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളും മു​ൻ​നി​ശ്ച​യി​ച്ച യാ​ത്ര​യി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​മാ​ണ് പി​ന്മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ബൈ​ക്കു​ക​ളി​ൽ താ​ര​ത്തെ പി​ന്തു​ട​രു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ശി​വ​ഗം​ഗ​യി​ൽ ന​ട​ന്ന റോ​ഡ്ഷോ​യ്ക്കി​ടെ അ​ഞ്ചു​പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തി​രി​ക്കാ​നു​മാ​ണ് റോ​ഡ്ഷോ വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ക​ട​ലൂ​രി​ലെ പ​രി​പാ​ടി മാ​റ്റി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി വി​ജ​യ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. 14ന് ​പു​തു​ക്കോ​ട്ട​യി​ൽ റോ​ഡ്ഷോ ന​ട​ത്താ​ൻ വി​ജ​യ്‍​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.