ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പുദി​വ​സം ക​ണ്ണൂ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷം തു​ട​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ പ​യ്യ​ന്നൂ​രി​ലും മ​യ്യി​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. മ​യ്യി​ൽ കോ​ൺഗ്രസ് ഓ​ഫീ​സ് ത​ക​ർ​ത്തു.

പ​യ്യ​ന്നൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടാ​ക്ര​മി​ച്ച അ​ക്ര​മി​സം​ഘം കാ​ർ ത​ക​ർ​ത്ത് തീ​യി​ടു​ക​യും ചെ​യ്തു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് മ​ല​പ്പ​ട്ടം, മ​യ്യി​ൽ, പ‍​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ൽ പോ​ലീ​സ് സേ​ന‍​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

മ​യ്യി​ലി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം​ക​മ്മി​റ്റി ഓ​ഫീ​സ് ഒ​രു​സം​ഘം അ​ക്ര​മി​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്തു. മ​യ്യി​ൽ ടൗ​ണി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ ഗാ​ന്ധി​ഭ​വ​നാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ക്ര​മം. ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പി​ന്നി​ലെ​യും ജ​ന​ൽ​ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ മീ​റ്റിം​ഗ് ഹാ​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും മൂ​ന്ന് മേ​ശ​യും 40 ഓ​ളം ക​സേ​ര​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തി​ട്ടു​ണ്ട്.

അ​ക്ര​മ​ത്തി​നുപി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന് കോ​ൺ​ഗ്ര​സ് മ​യ്യി​ൽ മ​ണ്ഡ​ലം ക​മി​റ്റി ആ​രോ​പി​ച്ചു.​സം​ഭ​വ​മ​റി​ഞ്ഞ് മ​യ്യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ഡി​ഡി​സി സെ​ക്ര​ട്ട​റി കെ.​സി. ഗ​ണേ​ശ​ൻ, മ​യ്യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. മൊ​യ്തീ​ൻ​കു​ട്ടി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ​ശി​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ് കൊ​യി​ലേ​രി​യ​ൻ, ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​ർ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പി.​പി. സി​ദി​ഖ്, കെ. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ അ​ക്ര​മം ന​ട​ന്ന ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു. മ​യ്യി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യും യു​ഡി​എ​ഫ് ക​മ്മി​റ്റി​യും സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം മ​യ്യി​ലി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മ​യ്യി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത​തി​ൽ കോ​ൺ​ഗ്ര​സ് കോ​റ​ളാ​യി ബൂ​ത്ത് ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​നാ​സ​ർ,കെ. ​ന​സീ​ർ,ശ്രീ​ജേ​ഷ് കൊ​യി​ലേ​രി​യ​ൻ ,കെ.​താ​ജു​ദ്ദീ​ൻ , പി.​പി.​മ​മ്മു,കെ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു