ആ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നോ​ട് കേ​ര​ള ജ​ന​ത ഗു​ഡ് ബൈ ​പ​റ​ഞ്ഞെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​മാ​റ്റ​ത്തി​ന് ജ​നം അ​ത്യാ​വേ​ശ​ത്തോ​ടെ വോ​ട്ട് ചെ​യ്തു. നൂ​റി​ൽ അ​ധി​കം സീ​റ്റ് യു​ഡി​എ​ഫി​ന് ല​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും.

ലീ​ഗ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. യു​ഡി​എ​ഫ് ഒ​രു മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ​യും സാ​ന്നി​ധ്യം ക​രു​ത്താ​യി. പ​ല​യി​ട​ത്തും സി​പി​​എം – ബി​ജെ​പി അ​ന്ത​ർ​ധാ​ര ഉ​ണ്ടാ​യി. അ​തി​നെ മ​റി​ക​ട​ന്ന് യു​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്ന് അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​തെ ഏ​റ്റ​വും അ​ന്ത​സു​ള്ള രീ​തി​യി​ലാ​ണ് ഞ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. എ​ല്ലാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​രു മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ പ്ര​ത്യേ​ക​ത.

ക​ണ്ണൂ​രി​ലെ ആ​ക്ര​മ​ണ​ത്തെ ‌ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു. സി​പി​എം അ​ക്ര​മ സ്വ​ഭാ​വം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പേ​രെ​ഴു​തി​യ മ​തി​ൽ പോ​ലും ത​ള്ളി​യി​ട്ടു. സി​പി​എ​മ്മി​ന് പ​രാ​ജ​യ ഭീ​തി​യാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.