ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പുതിയ ആപ്പ് പുറത്തിറക്കി. കാർ ഉടമകൾക്ക് ഗുണം ചെയ്യുന്ന രീതിയിൽ കാർ പ്ലേ ആപ്പാണ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് ഓട്ടോയ്ക്ക് സമാനമായ കാർപ്ലേ, കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നു.
ഈ ആപ്പ് ഉപയോക്താവിന്റെ സ്മാർട്ട്ഫോൺ ബ്ലൂടൂത്ത് അല്ലെങ്കിൽ വയർഡ് ആക്സസ് വഴി കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. തുടർന്ന് ഫോണിന്റെ സന്ദേശങ്ങൾ, കോളുകൾ, നാവിഗേഷൻ എന്നിവ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ പ്രദർശിപ്പിക്കും.
വാട്ട്സ്ആപ്പിന്റെ iOS പതിപ്പ് 26.13.74 നൊപ്പം ഈ അപ്ഡേറ്റ് വരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. മുമ്പ് ബീറ്റ പതിപ്പുകളിൽ ഈ സവിശേഷത കണ്ടിരുന്നു, ഇപ്പോൾ വലിയ തോതിൽ ഇത് പുറത്തിറക്കിയിരിക്കുന്നു.



