ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ എം​ബി​ബി​എ​സ് കോ​ഴ്സി​ന് പ​ര​മാ​വ​ധി നാ​ല​ര വ​ർ​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് ഈ​ടാ​ക്കാ​നാ​വൂ എ​ന്ന് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ ഫീ​സ് വാ​ങ്ങു​ന്ന​വ​ർ​ക്ക​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ എംബിബിഎ​സ് പ​ഠ​ന​ത്തി​ന്‍റെ പ​ര​മാ​വ​ധി കാ​ലാ​വ​ധി നാ​ല​ര വ​ർ​ഷ​മാ​ണ്. ഇ​തി​നോ​ടൊ​പ്പം ഒ​രു വ​ർ​ഷ​ത്തെ നി​ർ​ബ​ന്ധി​ത ഇ​ന്‍റേ​ണ്‍ഷി​പ്പും വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്യ​ണം.

എ​ന്നാ​ൽ, ഇ​ന്‍റേ​ണ്‍ഷി​പ്പ് കാ​ല​യ​ള​വി​ൽ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്ന് ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.