ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ അ​നു​യാ​യി​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​ണം. കാ​റി​ന് തീ​യി​ട്ടു. പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വീ​ടി​ന്‍റെ ഗ്ലാ​സ് ജ​ന​ലു​ക​ൾ ത​ക​ർ​ത്ത ആ​ക്ര​മി​ക​ൾ കാ​റി​നും തീ​യി​ട്ടു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന് ടി. ​പു​രു​ഷോ​ത്ത​മ​ൻ പ​റ​ഞ്ഞു. അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ടാ​ണ് പു​രു​ഷോ​ത്ത​മ​നും കു​ടും​ബാം​ഗ​ങ്ങ​ളും പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.