ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.‌

ബ​ഡ്‌​ന​ഗ​ർ തെ​ഹ്‌​സി​ലി​നു കീ​ഴി​ലു​ള്ള ജ​ലാ​രി​യ ഗ്രാ​മ​ത്തി​ൽ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ​ത്തി​യ പ്ര​വീ​ൺ ദേ​വ​സി​യു​ടെ മ​ക​ൻ ഭാ​ഗീ​ര​ഥ് എ​ന്ന കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ദ്‌​ന​ഗ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​ശോ​ക് പ​ട്ടീ​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് പൈ​പ്പ് വ​ഴി ഓ​ക്സി​ജ​ൻ പ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ (എ​സ്ഡി​ആ​ർ​എ​ഫ്) ഒ​രു സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.