ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വ​ന​സ്ഥ​ലി​പു​ര​ത്ത് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന കെ. ​രാം കു​മാ​ർ റെ​ഡ്ഡി (34) ഓ​ടി​ച്ച കാ​റാ​ണ് ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ കെ. ​ശി​വ (20), എ​ൻ. സ​ന്തീ​പ് കു​മാ​ർ (20) എ​ന്നി​വ​രെ ഇ​ടി​ച്ച് വീ​ഴ്ത്തി​യ​ത്.

ഓം​കാ​ർ ന​ഗ​റി​ലെ ഡി​വൈ​ഡ​റി​നു സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ ബൈ​ക്കി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ഇ​ടി​ച്ച ശേ​ഷം കാ​ർ ഒ​രു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ​യും ഇ​ടി​ച്ചു. ഇ​ദ്ദേ​ഹം നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്ക് കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യും 20 കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചു​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ള്ളി​ലെ എ​യ​ർ​ബാ​ഗു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ രാം ​പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.