ബം​ഗ​ളൂ​രു: യ​ല​ഹ​ങ്ക​യി​ലെ ഹോ​സ്റ്റ​ലി​ന്‍റെ ഒ​മ്പ​താം നി​ല​യി​ൽ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ല​ക്ഷ്യ മി​ശ്ര (19) യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പി​താ​വ് അ​ജ്നി കു​മാ​ർ മി​ശ്ര ആ​രോ​പി​ച്ചു.

ഹോ​സ്റ്റ​ലി​ന്‍റെ ഒ​ന്പ​താം നി​ല​യി​യെ ജ​ന​ലി​ലൂ​ടെ ല​ക്ഷ്യ വീ​ണു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​ജ്നി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മൃ​ത​ദേ​ഹം ക​ണ്ട​പ്പോ​ൾ അ​ത്ര​യും ഉ​യ​ര​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ച​തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളൊ​ന്നും മ​ക​ന്‍റെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ല​ക്ഷ്യ വീ​ണ ജ​ന​ൽ ഇ​ടു​ങ്ങി​യ​താ​യി​രു​ന്നു​വെ​ന്നും അ​ജ്നി പ​റ​ഞ്ഞു.

അ​ജ്നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ന്പ​താം നി​ല​യി​ലൂ​ടെ ല​ക്ഷ്യ ത​നി​ച്ച് ന​ട​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​മെ​ന്നും അ​ധ്യാ​പ​ക​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.