തൃശൂർ: കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും രാഷ്ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും നടൻ ടൊവിനോ തോമസ് പറഞ്ഞു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്നും ഇറങ്ങിയേ പറ്റൂവെന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലതു ചെയ്യാൻ കഴിയണം. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്നും ടോവിനോ പറഞ്ഞു.
ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ കുടുംബത്തോടൊപ്പമാണ് വോട്ടുചെയ്യാൻ ടൊവിനോ എത്തിയത്.



