​കോ​ട്ട​യം: പാ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​ജോ​സ് കെ. ​മാ​ണി സീ​റ്റി​ന് കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രാ​തി.

സ്വ​ന്തം പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജോ​സ് കെ. ​മാ​ണി സീ​റ്റ് വി​റ്റെ​ന്നാ​യി​രു​ന്നു മാ​ണി സി. ​കാ​പ്പ​ന്‍റെ ആ​രോ​പ​ണം. തോ​ൽ​വി സ​മ്മ​തി​ച്ച കാ​പ്പ​ൻ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ആ​രോ​പി​ച്ചു.

പ്ര​ചാ​ര​ണ സ​മ​യം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വോ​ട്ടി​ന്‍റെ ത​ലേ​ദി​വ​സം ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ പ​റ​ഞ്ഞ് വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി ​കാ​പ്പ​ൻ എ​ന്ന് ഇ​ട​തു​മു​ന്ന​ണി ജി​ല്ലാ ക​ൺ​വീ​ന​ർ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ​റ്റി​ച്ച കാ​പ്പ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ വോ​ട്ട​ർ​മാ​രെ വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ലോ​പ്പ​സ് മാ​ത്യു കൂ​ട്ടി​ച്ചേ​ർ​ത്തു.